പുതുവത്സരാശംസകള്‍.....

Wishing a very good academic year to all...

Tuesday, July 28, 2015

Hearty Condolence

Add caption
രാജ്യത്തെയും ലോകത്തെയും പ്രചോദിപ്പിച്ച മഹാനുഭാവന് സ്കൂള്‍ അസംബ്ലിയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Thursday, July 23, 2015

ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉദ്ഘാടനം

ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉദ്ഘാടന പ്രോഗ്രാം 23-07-2015 ന് നടന്നു.സ്കൂള്‍ മാനേജര്‍ റവ.ഫാ.മാത്യു വളവനാല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് സി.ലിസിപോള്‍ സ്വാഗതം ആശംസിച്ചു.ദീപിക ഏരിയ മാനേജര്‍ ശ്രി.സെബാന്‍ കാരക്കുന്നേല്‍ ആമുഖ പ്രസംഗം നടത്തി.ശ്രി.ഷാജി പൂവക്കുളത്തിന്റെ നേതൃത്വത്തില്‍ J.C.I.സംഘടന സ്കൂളിലേക്കാവശ്യമായ ദീപിക പത്രം സ്പോണ്‍സര്‍ ചെയ്തു.J.C.I.ZONE പ്രസിഡന്റ് കെ.കെ.സതീഷ് കുമാര്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. വിശിഷ്ടാതിഥി ശ്രി.ബിജു മുണ്ടപ്പുുഴ,J.C.I ചുള്ളിക്കര ബ്രാഞ്ച്,പ്രഭാഷണം നടത്തി.  J.C.I പ്രവര്‍ത്തകരായ ശ്രി.മണികണ്ഠന്‍,ശ്രി.മനോജ്  എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ജോണ്‍സണ്‍ സാര്‍ നന്ദി രേഖപ്പെടുത്തി.

Friday, July 10, 2015

ബാലസഭ ഉദ്ഘാടനം

2015-16 വര്‍ഷത്തെ ബാലസഭ 07-07-2015 ന് ഉദ്ഘാടനം ചെയ്തു

സ്കൂള്‍ ഹെഡ്മിസ്ട്രസ്  സി.ലിസീപോള്‍ അധ്യക്ഷത വഹിച്ച യോഗത്തിലേക്ക് സ്കൂള്‍ ലീഡര്‍ കൃഷ്ണപ്രസാദ്  ഏവര്‍ക്കും സ്വാഗതമരുളി.സ്കൂള്‍ മാനേജര്‍ റവ.ഫാ.മാത്യു വളവനാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ബാലസഭാ സെക്രട്ടറി ഫാത്തിമത്ത് അമീറ ആശംസകള്‍ അര്‍പ്പിച്ചു.കുട്ടികള്‍ പാട്ട്,കഥ,കോമഡി,ഡാന്‍സ്,സ്കിറ്റ്,ആംഗ്യപ്പാട്ട് തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിച്ചു.

പി.ടി.എ. ജനറല്‍ബോഡി യോഗം

02-07-2015 ന് നടന്ന പി.ടി.എ.ജനറല്‍ബോഡി യോഗത്തില്‍ സുരേഷ് പി.വി.P.T.A പ്രസിഡന്റായും,രമ്യ മക്കട്ടി M.P.T.A പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.