പുതുവത്സരാശംസകള്‍.....

Wishing a very good academic year to all...

Friday, December 23, 2016

ക്രിസ്മസ് ആഘോഷവും ജില്‍ാ,ഉപജില്ലാ കലാ ശാസ്ത്ര,പ്രവര്‍ത്തിപരിചയ മേള വിജയികളെ ആദരിക്കലും

മേരിപുരം സെന്റ്.മേരീസ് എ.എല്‍.പി.സ്കൂളില്‍ ക്രിസ്മസിമോടനുബന്ധിച്ച് കുറ്റിക്കോല്‍ പഞ്ചായത്തംഗം ശ്രീ.ജോസ് പാറത്തട്ടേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ.മാത്യു വളവനാല്‍ ക്രിസ്മസ്  സന്ദേശം നല്‍കി.ഉപജില്ലാകായീകമേള വിജയികളെ മുന്‍ അധ്യാപകന്‍ ശ്രീ.അബ്ദുള്‍ ലത്തീഫ് മാസ്റ്റര്‍ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.ജില്‍ാ,ഉപജില്ലാ കലാ ശാസ്ത്ര,പ്രവര്‍ത്തിപരിചയ മേള വിജയികളെ കുറ്റിക്കോല്‍ പഞ്ചായത്തംഗം ശ്രീമതി.ലിസി തോമസ് സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു.കുട്ടികളും അധ്യാപകരും ചേര്‍ന്ന് പുല്‍ക്കൂട് നിര്‍മ്മിച്ചു.കുട്ടികള്‍ കരോള്‍ ഗാനം ആലപിച്ചു.ക്രിസ്മസ് പപ്പ എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു.പി.ടി.എ.യുടെ സഹകരണത്തോടെ കുട്ടികള്‍ക്ക് ക്രിസ്മസ്  കേക്ക് നല്‍കി.യോഗത്തില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് സി.ലിസിപോള്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീ.ജോണ്‍സന്‍ പി.പി.നന്ദിയും പറഞ്ഞു.

ഹരിതകേരളം 2016


Wednesday, November 23, 2016

ഉപജില്ലാ കായികമേള 2016



ജില്ലാ പ്രവൃത്തിപരിചയ മേള വിജയികള്‍ 2016

എംബ്രോയിഡറിയില്‍ എ.ഗ്രേഡോടുകൂടി ഒന്നാംസ്ഥാനം നേടിയ ദൃശ്യ എം.,വെജിറ്റബിള്‍ പ്രിന്റിംഗില്‍ എ.ഗ്രേഡോടുകൂടി രണ്ടാം സ്ഥാനം മേടിയ സ്വാതിക ബി.

Tuesday, September 6, 2016

TEACHERS DAY 2016

അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി മേരിപുരം സെന്റ്മേരീസ് എ.എല്‍.പി.സ്കൂളില്‍ പൂര്‍വ്വ അധ്യാപകരേയും നിലവിലുള്ള അധ്യാപകരേയും ആദരിച്ചപ്പോള്‍.




മേരിപുരം സെന്റ്മേരീസ് എ.എല്‍.പി.സ്കൂളില്‍ അധ്യാപകദിനം സമുചിതമായി ആചരിച്ചു.പി.ടി.എ. പ്രസിഡണ്ട് സിബി പി.സി.പൊനമ്പുംതടത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്കൂള്‍മാനേജര്‍ ഫാ.മാത്യു വളവനാല്‍ അധ്യാപകദിന സന്ദേശം നല്‍കുകയും സര്‍വീസില്‍ നിന്നും വിരമിച്ച ശ്രീ.ടി.എ.ജോസ് തോട്ടപ്പള്ളില്‍ ശ്രീ.കെ.പി.ജോണ്‍ കുഴിയന്‍കാലായില്‍,കെ.യു കാതറൈന്‍ പൂവക്കുളത്തില്‍,ലില്ലക്കുട്ടി ജോലഫ് കുഴിയന്‍കാലായില്‍ എന്നിവരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.കുട്ടികള്‍ അധ്യാപകര്‍ക്ക പൂച്ചെണ്ടുകള്‍ നല്‍കി സ്നേഹാദരവുകള്‍ അര്‍പ്പിച്ചു.പ്രധാന അധ്യാപിക സി.ലിസിപോള്‍, പി.ടി.എ.പ്രസിഡണ്ട് സിബി പി.സി.,പി.ടി.എ.വൈസ്പ്രസിഡണ്ട് ബിനോയി പാലയ്ക്കല്‍,സ്കൂള്‍ ലീഡര്‍ സ്വാതിക ബി.,സ്റ്റാഫ് സെക്രട്ടറി ജോണ്‍സന്‍ പി.പി. എന്നിവര്‍ പ്രസംഗിച്ചു.പൂര്‍വ്വ അധ്യാപകര്‍ അവരുടെ അധ്യാപക ജീവിതത്തിന്റെ മധുരസ്മരണകള്‍ പങ്കുവെച്ചു.

Wednesday, August 17, 2016

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം -17-08-2016....... മേരിപുരം സെന്റ്.മേരീസ് എ.എല്‍.പി.സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം വിവിധ പരിപാടികളോടെ നടന്നു.സ്കൂള്‍ ലീഡര്‍ സ്വാതിക.ബി.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് പ്രധാന അധ്യാപിക സി.ലിസി പോള്‍ സ്വാഗതം ആശംസിച്ചു.മേരിപുരം എം.എസ്.എം.ഐ കോണ്‍വെന്റ് സുപ്പീരിയര്‍ സി.ഷാന്റി കദളിയില്‍ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു.ഒന്നാം ക്ലാസിലെ കുട്ടികള്‍ തയ്യാറാക്കിയ ഞങ്ങളുടെ വീട് എന്ന പതിപ്പ് സി.ഷാന്റി പ്രകാശനം ചെയ്തു.സാഹിത്യവേദി കണ്‍വീനര്‍ ശ്രീമതി.ലയോണി ടീച്ചറിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ വിവിധങ്ങളായ കലാപരിപാടികള്‍ അവതരിപ്പിച്ചു അധ്യാപകരായ ശ്രീമതി.മോളി സെബാസ്റ്റ്യന്‍,ശ്രീമതി.മേരിക്കുട്ടികെ.ജെ.,ശ്രീമതി.ഷേര്‍ളി അഗസ്റ്റ്യന്‍,ശ്രീ.ജോണ്‍സന്‍ പി.പി.,ഡൊമിനിക്ക് എ.വര്‍ക്കി,ശ്രീ.ബിനോയി പി.എ., ശ്രീമതി.സിന്ധു പ്രകാശ്, ശ്രീമതി.ജിന്‍സിജോസഫ് എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി സഹകരിച്ചു.വിദ്യാരംഗം കലാസാഹിത്യവേദി സെക്രട്ടറി ഫാത്തിമത്ത് സുഹ്റ യോഗത്തിന് നന്ദിപറഞ്ഞു.



             

Monday, August 15, 2016

സ്വാതന്ത്ര്യദിനാശംസകള്‍-രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.


മേരിപുരം സെന്റ്.മേരീസ് എ.എല്‍.പി.സ്കൂളില്‍ രാജ്യത്തിന്റെ 70 താമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അസംബ്ലിയില്‍ സ്കൂള്‍ മാനേജര്‍ ഫാ.മാത്യു വളവനാല്‍ ദേശീയ പതാക ഉയര്‍ത്തി.കുറ്റിക്കോല്‍ പഞ്ചായത്ത് മെമ്പര്‍ ശ്രീ.ജോസ് പാറത്തട്ടേല്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.കുട്ടികള്‍ തയ്യാറാക്കിയ
സ്വാതന്ത്ര്യദിന പതിപ്പ് പഞ്ചായത്ത് മെമ്പര്‍ ശ്രീ.ജോസ് പാറത്തട്ടേല്‍ പ്രകാശനം ചെയ്തു.റിന്‍ഷ അന്നു ജോണ്‍സന്‍
സ്വാതന്ത്ര്യദിനാശംസകള്‍ അര്‍പ്പിച്ചു.പി.ടി.എ.അംഗങ്ങള്‍ കുട്ടികള്‍ക്ക് മധുരപലഹാരം നല്‍കി.ആഘോഷ പരിപാടികള്‍ക്ക് സ്കൂള്‍ ഹെഡ്മിസ്ട്രസ് സി.ലിസിപോള്‍ നേതൃത്വം നല്‍കി.

Thursday, August 11, 2016

ദേശീയ വിര വിമുക്ത ദിനാചരണം 10-08-2016

ദേശീയ വിര വിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നല്‍കിയ ഗുളിക പഞ്ചായത്ത് മെമ്പര്‍ ശ്രീ.ജോസ് പാറത്തട്ടേല്‍ സ്കൂള്‍ ലീഡര്‍ സ്വാതികയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.

Tuesday, August 9, 2016

ഹിരോഷിമ നാഗസാക്കി ദിനാചരണം-09/08/2016

അസംബ്ലിയില്‍ ജോണ്‍സന്‍ സാര്‍ യുദ്ധ വിരുദ്ധ സന്ദേശം നല്‍കി.കുട്ടികള്‍ യുദ്ധ വിരുദ്ധ മുദ്രാവാക്യം മുഴക്കി.കാര്‍ത്തിക്.കെ.ഡാര്‍ലന്‍ തെരേസ് ജോണ്‍സന്‍ എന്നീ കുട്ടികള്‍ ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു.കുട്ടികള്‍ തയ്യാറാക്കിയ ഹിരോഷിമ ദിന പതിപ്പ് മുഖ്യാധ്യാപിക സി. ലിസി പോള്‍ പ്രകാശനം ചെയ്തു.

Wednesday, July 27, 2016

ഡോ.കലാമിന് കുരുന്നുകളുടെ പ്രണാമം.



മേരിപുരം സെന്റ്.മേരീസ് എ.എല്‍.പി.സ്കൂളില്‍ അഗ്നിച്ചിറകിലേറി അനന്തതയിലേയ്ക്ക് പറന്നുപോയ ഡോ.അബ്ദുള്‍ കലാമിന്റെ അനുസ്മരണം സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ നടന്നു.റിന്‍ഷ അന്നു ജോണ്‍സന്‍ കലാം അനുസ്മരണകുറിപ്പ് അവതരിപ്പിച്ചു.കുട്ടികള്‍ തയ്യാറാക്കിയ ചുമര്‍ പത്രിക,പതിപ്പുകള്‍,ചിത്രങ്ങള്‍ എന്നിവയുടെ പ്രകാശനം നടന്നു.ഷേര്‍ളി ടീച്ചര്‍ അബ്ദുള്‍ കലാം അനുസ്മരണ ദിന സന്ദേശം നല്‍കി.സയന്‍സ് ക്ലബ് അംഗങ്ങളായ ഫാത്തിമത്ത് സുഹ്റ,ഫാത്തിമത്ത് സല്‍വ,വിദ്യ കെ.വി.,കൃപാ മരിയ,പ്രസീജ എന്നിവര്‍ പ്രസംഗിച്ചു.പ്രധാന അധ്യാപിക സി.ലിസിപോള്‍  ക്വിസ് മല്‍സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

Tuesday, July 26, 2016

ചാന്ദ്രദിനം


ജൂലൈ 21 ചാന്ദ്രദിനം

ജോണ്‍സന്‍ സാര്‍ ചാന്ദ്രദിന സന്ദേശം നല്‍കി.പതിപ്പു നിര്‍മാണം,ചുമര്‍പത്രിക പ്രകാശനം,ചാന്ദ്ര ദിന ക്വിസ് എന്നിവ നടന്നു.


Wednesday, July 20, 2016

ദീപിക നമ്മുടെ ഭാഷാപദ്ധതി

ദീപിക നമ്മുടെ ഭാഷാപദ്ധതി -മേരിപുരം സ്കൂളിലെ എല്ലാ ക്ലാസ്സുകളിലേക്കും ദീപിക പത്രം സ്പോണ്‍സര്‍ ചെയ്ത ശ്രീ.രാജു കുന്നത്ത് സ്കൂള്‍ മാനേജര്‍ ഫാ.മാത്യു വളവനാലിനും,പ്രധാന അധ്യാപിക സിസ്റ്റര്‍ ലിസിപോളിനും,സ്കൂള്‍ലീഡര്‍ സ്വാതിക.ബി.യ്ക്കും ദീപിക പത്രം കൈമാറി ദീപിക നമ്മുടെ ഭാഷാപദ്ധതി ഉദ്ഘാടനം ചെയ്യുന്നു.

Thursday, July 7, 2016

സ്കൂള്‍ കെട്ടിടം - ശിലാസ്ഥാപനം



വികസന പ്രവര്‍ത്തനങ്ങളെല്ലാം വ്യക്തിത്വ നന്മ കാംക്ഷിക്കുന്നതാകണം-മോണ്‍.ജോര്‍ജ് എളൂക്കുന്നേല്‍.
     കരിവേടകം : മേരിപുരം എ.എല്‍.പി.സ്കൂള്‍,കരിവേടകം എ.യു.പി.സ്കൂള്‍ എന്നിവയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മനിര്‍വ്വഹണത്തോടനുബന്ധമായി ചേര്‍ന്ന സമ്മേളനത്തില്‍ സ്കൂളുകള്‍ ആരംഭിച്ചതിന്റേയും അതിന്റെ നേട്ടങ്ങളുടേയും അടിസ്ഥാനലക്ഷ്യം രാഷ്ട്രത്തിനും സമൂഹത്തിനും നന്മകള്‍ ചെയ്യുന്ന വ്യക്തികളെ രൂപപ്പെടുത്തുകയാണെന്ന് അനുഗ്രഹപ്രഭാഷണത്തില്‍ മോണ്‍.ജോര്‍ജ് എളൂക്കുന്നേലച്ചന്‍ ഓര്‍മപ്പെടുത്തി.കേരളസഭയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിക്കൊണ്ട്  പള്ളിയോടനുബന്ധമായി പള്ളിക്കൂടങ്ങള്‍ പണിയുന്ന ചാവറയച്ചന്റെ നിലപാടുകളെ ഇന്നും സഭ തുടരുകതന്നെ ചെയ്യുന്നുവെന്ന് അച്ചന്‍ ഊന്നിപറഞ്ഞു.
     48 വര്‍ഷമായി ഈ വിദ്യാലയത്തിനുവേണ്ടി കഠിനാധ്വാനംചെയ്ത വൈദികര്‍,സന്യസ്തര്‍,ഗുരുഭൂതര്‍,മാതാപിതാക്കള്‍ എന്നിവരെ പ്രത്യേകം അനുസ്മരിച്ചുകൊണ്ട്  മേരിപുരം എ.എല്‍.പി.സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസിപോള്‍ ചരിത്രാവലോകനം നടത്തി.സ്കൂള്‍മാനേജര്‍ ഫാ.മാത്യു വളവനാല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബനഡിക്ടയിന്‍ ആശ്രമസുപ്പീരിയര്‍ ഫാ.റോഷന്‍ കാവുമുറിയില്‍ ദീപം തെളിച്ച് യോഗം ഉദ്ഘാടനം ചെയ്തു.കരിവേടകം യു.പി.സ്കൂള്‍ ഹെഡ്മിസ്ട്രസ് മേരി ടീച്ചര്‍ അധ്യാപകരുടേയും പി.ടി.എ.യുടേയും എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്ത് ആശംസകള്‍ നേര്‍ന്നു.
        വാര്‍ഡ് മെമ്പര്‍മാരായ ശ്രീ.ജോസ് പാറത്തട്ടേല്‍,ശ്രീമതി.ലിസി തോമസ്,യു.പി.സ്കൂള്‍ പി.ടി. എ.പ്രസിഡണ്ട് ശ്രീ. ഇ.വേണുഗോപാലന്‍ എന്നിവര്‍ ആശംസകളരര്‍പ്പിച്ചു.മേരിപുരം എല്‍.പി.സ്കൂള്‍ പി.ടി.എ.പ്രസിഡന്‍ണ്ട് ശ്രീ.സിബി പൊനമ്പാംതടത്തില്‍ യോഗത്തിന്  നന്ദി അര്‍പ്പിച്ചു.

Monday, June 27, 2016

അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം -ജൂണ്‍ 26

ജൂണ്‍ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം A D S U (ആന്റി ഡ്രഗ്സ് സ്റ്റുഡന്‍സ് യൂണിയന്‍)യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍  വിപുലമായ പരിപാടികളോടെ ആചരിച്ചു.

ലഹരിവിരുദ്ധദിനാചരണത്തിന്റെ ഭാഗമായി മേരിപുരം സെന്റ്.മേരീസ് എ.എല്‍.പി.സ്കൂളില്‍ വിവിധ പരിപാടികള്‍ നടത്തി.പ്രധാന അധ്യാപിക സിസ്റ്റര്‍ ലിസിപോള്‍ ലഹരിവിരുദ്ധ സന്ദേശ റാലിക്ക് നേതൃത്വം നല്‍കി.ADSU ആനിമേറ്റര്‍ ശ്രീ. ബിനോയി പി.എ.ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ശ്രീ.ജോബി സാര്‍ ലഹരി വിരുദ്ധ ദിന സന്ദേശം നല്‍കി.

Wednesday, June 22, 2016

P.T.A. ജനറല്‍ ബോഡി യോഗവും ബോധവല്‍ക്കരണ സെമിനാറും

21-06-2016  ന്  നടന്ന  P.T.A. ജനറല്‍ ബോഡി യോഗത്തില്‍ ഫാ.തോമസ് വാളിപ്ലാക്കല്‍  ബോധവല്‍ക്കരണ ക്ലാസ്  നല്‍കി.  P.T.A.യുടെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു

Monday, June 20, 2016

വായനാവാരം -ഉദ്ഘാടനം

വായനാവാരാഘോഷവും, പി.എന്‍.പണിക്കര്‍
അനുസ്മരണവും A U P S കരിവേ‌ടകം H M ശ്രീമതി.കെ.ഇ മേരി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു .‌‌‌‌‌
'സ്കൂള്‍ ലൈബ്രറിയിലേയ്ക്ക് ഒരു പുസ്തകം' പരിപാടിയുടെ
ഉദ്ഘാടനത്തോടെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വായനാവാര
പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭമായി.