പുതുവത്സരാശംസകള്‍.....

Wishing a very good academic year to all...

Sunday, August 16, 2015

INDEPENDENCE DAY CELEBRATION




സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചേര്‍ന്ന  സ്കൂള്‍ അസംബ്ലിയില്‍ ബഹുമാനപ്പെട്ട സ്കൂള്‍ മാനേജര്‍ റവ.ഫാ.മാത്യു വളവനാല്‍ ദേശീയ  പതാക ഉയര്‍ത്തി .പി.ടി.എ.പ്രസിഡന്റ് ശ്രി.സുരേഷ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന ക്വിസ് മല്‍സരം,ചിത്രം വര,പതിപ്പുനിര്‍മ്മാണം,ദേശീയപതാക നിര്‍മ്മാണം ഇവയില്‍ വിജയിച്ച കുട്ടികള്‍ക്ക് എം.പി.ടി.എ.പ്രസിഡന്റ് ശ്രിമതി രമ്യ   മക്കട്ടി ,മേരിപുരം സണ്‍ഡേസ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രി. കുര്യന്‍ മാന്തോട്ടം എന്നിവര്‍ മല്‍സര വിജയികള്‍ക്കുള്ള സമ്മാനവിതരണം നടത്തി.സ്വാതന്ത്ര്യദിനാഘോഷത്തില്‍ മേരിപുരം ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററും കുട്ടികളും പങ്കെടുത്തു.എല്ലാവര്‍ക്കും മധുരപലഹാരം വിതരണം ചെയ്തു. മേരിപുരം എ.എല്‍.പി.സ്കൂള്‍ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട സി.ലിസി പോള്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

Friday, August 14, 2015





സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 13-8-2015 ന് ബാലസഭ ചേര്‍ന്നു. ബാലസഭ സെക്രട്ടറി ഫാത്തിമത്ത് അമീറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്കൂള്‍ ലീഡര്‍ കൃഷ്ണപ്രസാദ് സ്വാഗതം ആശംസിച്ചു.ബിനോയിസാര്‍ മുഖ്യപ്രഭാഷണം നടത്തി.അഞ്ജന എം. എസ്.ബാലസഭയുടെ റിപ്പോര്‍ട്ടും,ലിഖിത കെ.ഉപന്യാസവും അവതരിപ്പിച്ചു.കുട്ടികള്‍ പ്രസംഗം,പാട്ട്,കഥ,കോമഡി,ഡാന്‍സ്,സ്കിറ്റ്,ദേശഭക്തിഗാനം തുടങ്ങി വിവിധങ്ങളായ പരിപാടികള്‍ അവതരിപ്പിച്ചു.


Thursday, August 13, 2015

Hiroshima...Day celebration


The United States dropped atomic bombs on the Japanese cities of Hiroshima and Nagasaki in August 1945, during the final stage of the Second World War. The two bombings, which killed at least 129,000 people, remain the only use of nuclear weapons for warfare in history........................


ഹിരോഷിമ ദിനാചരണങ്ങള്‍ക്ക് 

അധ്യാപിക ശ്രിമതി 
മോളിസെബാസ്റ്റ്യന്‍ നേതൃത്വം 
നല്‍കി.ഹിരോഷിമ ദിന 
ക്വിസ്,പതിപ്പു് നിര്‍മ്മാണം,പോസ്റ്റര്‍ 
നിര്‍മ്മാണം,ചുമര്‍ പത്രിക നിര്‍മ്മാണം 
എന്നിവ 
നടന്നു.സമ്മാനാര്‍ഹരായവര്ക്ക് 
സ്കൂള്‍ ഹെഡമിസ്ട്രസ് 
ബഹു.സി.ലിസിപോള്‍ സമ്മാനങ്ങള്‍ നല്കി.