പുതുവത്സരാശംസകള്‍.....

Wishing a very good academic year to all...

Wednesday, August 17, 2016

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം -17-08-2016....... മേരിപുരം സെന്റ്.മേരീസ് എ.എല്‍.പി.സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം വിവിധ പരിപാടികളോടെ നടന്നു.സ്കൂള്‍ ലീഡര്‍ സ്വാതിക.ബി.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് പ്രധാന അധ്യാപിക സി.ലിസി പോള്‍ സ്വാഗതം ആശംസിച്ചു.മേരിപുരം എം.എസ്.എം.ഐ കോണ്‍വെന്റ് സുപ്പീരിയര്‍ സി.ഷാന്റി കദളിയില്‍ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു.ഒന്നാം ക്ലാസിലെ കുട്ടികള്‍ തയ്യാറാക്കിയ ഞങ്ങളുടെ വീട് എന്ന പതിപ്പ് സി.ഷാന്റി പ്രകാശനം ചെയ്തു.സാഹിത്യവേദി കണ്‍വീനര്‍ ശ്രീമതി.ലയോണി ടീച്ചറിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ വിവിധങ്ങളായ കലാപരിപാടികള്‍ അവതരിപ്പിച്ചു അധ്യാപകരായ ശ്രീമതി.മോളി സെബാസ്റ്റ്യന്‍,ശ്രീമതി.മേരിക്കുട്ടികെ.ജെ.,ശ്രീമതി.ഷേര്‍ളി അഗസ്റ്റ്യന്‍,ശ്രീ.ജോണ്‍സന്‍ പി.പി.,ഡൊമിനിക്ക് എ.വര്‍ക്കി,ശ്രീ.ബിനോയി പി.എ., ശ്രീമതി.സിന്ധു പ്രകാശ്, ശ്രീമതി.ജിന്‍സിജോസഫ് എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി സഹകരിച്ചു.വിദ്യാരംഗം കലാസാഹിത്യവേദി സെക്രട്ടറി ഫാത്തിമത്ത് സുഹ്റ യോഗത്തിന് നന്ദിപറഞ്ഞു.



             

Monday, August 15, 2016

സ്വാതന്ത്ര്യദിനാശംസകള്‍-രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.


മേരിപുരം സെന്റ്.മേരീസ് എ.എല്‍.പി.സ്കൂളില്‍ രാജ്യത്തിന്റെ 70 താമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അസംബ്ലിയില്‍ സ്കൂള്‍ മാനേജര്‍ ഫാ.മാത്യു വളവനാല്‍ ദേശീയ പതാക ഉയര്‍ത്തി.കുറ്റിക്കോല്‍ പഞ്ചായത്ത് മെമ്പര്‍ ശ്രീ.ജോസ് പാറത്തട്ടേല്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.കുട്ടികള്‍ തയ്യാറാക്കിയ
സ്വാതന്ത്ര്യദിന പതിപ്പ് പഞ്ചായത്ത് മെമ്പര്‍ ശ്രീ.ജോസ് പാറത്തട്ടേല്‍ പ്രകാശനം ചെയ്തു.റിന്‍ഷ അന്നു ജോണ്‍സന്‍
സ്വാതന്ത്ര്യദിനാശംസകള്‍ അര്‍പ്പിച്ചു.പി.ടി.എ.അംഗങ്ങള്‍ കുട്ടികള്‍ക്ക് മധുരപലഹാരം നല്‍കി.ആഘോഷ പരിപാടികള്‍ക്ക് സ്കൂള്‍ ഹെഡ്മിസ്ട്രസ് സി.ലിസിപോള്‍ നേതൃത്വം നല്‍കി.

Thursday, August 11, 2016

ദേശീയ വിര വിമുക്ത ദിനാചരണം 10-08-2016

ദേശീയ വിര വിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നല്‍കിയ ഗുളിക പഞ്ചായത്ത് മെമ്പര്‍ ശ്രീ.ജോസ് പാറത്തട്ടേല്‍ സ്കൂള്‍ ലീഡര്‍ സ്വാതികയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.

Tuesday, August 9, 2016

ഹിരോഷിമ നാഗസാക്കി ദിനാചരണം-09/08/2016

അസംബ്ലിയില്‍ ജോണ്‍സന്‍ സാര്‍ യുദ്ധ വിരുദ്ധ സന്ദേശം നല്‍കി.കുട്ടികള്‍ യുദ്ധ വിരുദ്ധ മുദ്രാവാക്യം മുഴക്കി.കാര്‍ത്തിക്.കെ.ഡാര്‍ലന്‍ തെരേസ് ജോണ്‍സന്‍ എന്നീ കുട്ടികള്‍ ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു.കുട്ടികള്‍ തയ്യാറാക്കിയ ഹിരോഷിമ ദിന പതിപ്പ് മുഖ്യാധ്യാപിക സി. ലിസി പോള്‍ പ്രകാശനം ചെയ്തു.