പുതുവത്സരാശംസകള്‍.....

Wishing a very good academic year to all...

Wednesday, July 27, 2016

ഡോ.കലാമിന് കുരുന്നുകളുടെ പ്രണാമം.



മേരിപുരം സെന്റ്.മേരീസ് എ.എല്‍.പി.സ്കൂളില്‍ അഗ്നിച്ചിറകിലേറി അനന്തതയിലേയ്ക്ക് പറന്നുപോയ ഡോ.അബ്ദുള്‍ കലാമിന്റെ അനുസ്മരണം സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ നടന്നു.റിന്‍ഷ അന്നു ജോണ്‍സന്‍ കലാം അനുസ്മരണകുറിപ്പ് അവതരിപ്പിച്ചു.കുട്ടികള്‍ തയ്യാറാക്കിയ ചുമര്‍ പത്രിക,പതിപ്പുകള്‍,ചിത്രങ്ങള്‍ എന്നിവയുടെ പ്രകാശനം നടന്നു.ഷേര്‍ളി ടീച്ചര്‍ അബ്ദുള്‍ കലാം അനുസ്മരണ ദിന സന്ദേശം നല്‍കി.സയന്‍സ് ക്ലബ് അംഗങ്ങളായ ഫാത്തിമത്ത് സുഹ്റ,ഫാത്തിമത്ത് സല്‍വ,വിദ്യ കെ.വി.,കൃപാ മരിയ,പ്രസീജ എന്നിവര്‍ പ്രസംഗിച്ചു.പ്രധാന അധ്യാപിക സി.ലിസിപോള്‍  ക്വിസ് മല്‍സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

Tuesday, July 26, 2016

ചാന്ദ്രദിനം


ജൂലൈ 21 ചാന്ദ്രദിനം

ജോണ്‍സന്‍ സാര്‍ ചാന്ദ്രദിന സന്ദേശം നല്‍കി.പതിപ്പു നിര്‍മാണം,ചുമര്‍പത്രിക പ്രകാശനം,ചാന്ദ്ര ദിന ക്വിസ് എന്നിവ നടന്നു.


Wednesday, July 20, 2016

ദീപിക നമ്മുടെ ഭാഷാപദ്ധതി

ദീപിക നമ്മുടെ ഭാഷാപദ്ധതി -മേരിപുരം സ്കൂളിലെ എല്ലാ ക്ലാസ്സുകളിലേക്കും ദീപിക പത്രം സ്പോണ്‍സര്‍ ചെയ്ത ശ്രീ.രാജു കുന്നത്ത് സ്കൂള്‍ മാനേജര്‍ ഫാ.മാത്യു വളവനാലിനും,പ്രധാന അധ്യാപിക സിസ്റ്റര്‍ ലിസിപോളിനും,സ്കൂള്‍ലീഡര്‍ സ്വാതിക.ബി.യ്ക്കും ദീപിക പത്രം കൈമാറി ദീപിക നമ്മുടെ ഭാഷാപദ്ധതി ഉദ്ഘാടനം ചെയ്യുന്നു.

Thursday, July 7, 2016

സ്കൂള്‍ കെട്ടിടം - ശിലാസ്ഥാപനം



വികസന പ്രവര്‍ത്തനങ്ങളെല്ലാം വ്യക്തിത്വ നന്മ കാംക്ഷിക്കുന്നതാകണം-മോണ്‍.ജോര്‍ജ് എളൂക്കുന്നേല്‍.
     കരിവേടകം : മേരിപുരം എ.എല്‍.പി.സ്കൂള്‍,കരിവേടകം എ.യു.പി.സ്കൂള്‍ എന്നിവയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മനിര്‍വ്വഹണത്തോടനുബന്ധമായി ചേര്‍ന്ന സമ്മേളനത്തില്‍ സ്കൂളുകള്‍ ആരംഭിച്ചതിന്റേയും അതിന്റെ നേട്ടങ്ങളുടേയും അടിസ്ഥാനലക്ഷ്യം രാഷ്ട്രത്തിനും സമൂഹത്തിനും നന്മകള്‍ ചെയ്യുന്ന വ്യക്തികളെ രൂപപ്പെടുത്തുകയാണെന്ന് അനുഗ്രഹപ്രഭാഷണത്തില്‍ മോണ്‍.ജോര്‍ജ് എളൂക്കുന്നേലച്ചന്‍ ഓര്‍മപ്പെടുത്തി.കേരളസഭയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിക്കൊണ്ട്  പള്ളിയോടനുബന്ധമായി പള്ളിക്കൂടങ്ങള്‍ പണിയുന്ന ചാവറയച്ചന്റെ നിലപാടുകളെ ഇന്നും സഭ തുടരുകതന്നെ ചെയ്യുന്നുവെന്ന് അച്ചന്‍ ഊന്നിപറഞ്ഞു.
     48 വര്‍ഷമായി ഈ വിദ്യാലയത്തിനുവേണ്ടി കഠിനാധ്വാനംചെയ്ത വൈദികര്‍,സന്യസ്തര്‍,ഗുരുഭൂതര്‍,മാതാപിതാക്കള്‍ എന്നിവരെ പ്രത്യേകം അനുസ്മരിച്ചുകൊണ്ട്  മേരിപുരം എ.എല്‍.പി.സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസിപോള്‍ ചരിത്രാവലോകനം നടത്തി.സ്കൂള്‍മാനേജര്‍ ഫാ.മാത്യു വളവനാല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബനഡിക്ടയിന്‍ ആശ്രമസുപ്പീരിയര്‍ ഫാ.റോഷന്‍ കാവുമുറിയില്‍ ദീപം തെളിച്ച് യോഗം ഉദ്ഘാടനം ചെയ്തു.കരിവേടകം യു.പി.സ്കൂള്‍ ഹെഡ്മിസ്ട്രസ് മേരി ടീച്ചര്‍ അധ്യാപകരുടേയും പി.ടി.എ.യുടേയും എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്ത് ആശംസകള്‍ നേര്‍ന്നു.
        വാര്‍ഡ് മെമ്പര്‍മാരായ ശ്രീ.ജോസ് പാറത്തട്ടേല്‍,ശ്രീമതി.ലിസി തോമസ്,യു.പി.സ്കൂള്‍ പി.ടി. എ.പ്രസിഡണ്ട് ശ്രീ. ഇ.വേണുഗോപാലന്‍ എന്നിവര്‍ ആശംസകളരര്‍പ്പിച്ചു.മേരിപുരം എല്‍.പി.സ്കൂള്‍ പി.ടി.എ.പ്രസിഡന്‍ണ്ട് ശ്രീ.സിബി പൊനമ്പാംതടത്തില്‍ യോഗത്തിന്  നന്ദി അര്‍പ്പിച്ചു.