പുതുവത്സരാശംസകള്‍.....

Wishing a very good academic year to all...

Monday, February 27, 2017

HELLO ENGLISH PROGRAMME

കരിവേടകം : മേരിപുരം സെന്റ്.മേരീസ് എ.എല്‍.പി.സ്കൂളില്‍ ഹലോ ഇംഗ്ലീഷ് പ്രോഗ്രാം പി.ടി.എ. പ്രസിഡണ്ട് ശ്രീ.സിബി പൊനമ്പാംതടത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്കൂള്‍ മാനേജര്‍ റവ.ഫാ.മാത്യു വളവനാല്‍ ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ തയ്യാറാക്കിയ ലിറ്റില്‍ സ്റ്റാര്‍സ് എന്ന ഇംഗ്ലീഷ് പത്രം കുറ്റിക്കോല്‍ പി.ഇ.സി.കോര്‍ഡിനേറ്റര്‍ ശ്രീമതി.ശ്രീവിദ്യ ടീച്ചര്‍ പ്രകാശനം ചെയ്തു.പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അധ്യാപിക ജിന്‍സി ജോസഫ് പ്രോഗ്രാമിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കുട്ടികള്‍ ഇംഗ്ലീഷ് കഥ,ഇംഗ്ലീഷ് പ്രസംഗം,ഇംഗ്ലീഷ് സ്കിറ്റ്,ഹലോ ഇംഗ്ലീഷ് തീം സോഗ് തുടങ്ങി വിവിധങ്ങളായ പരിപാടികള്‍ അവതരിപ്പിച്ചു.ജോണ്‍സന്‍ സാര്‍,എം.പി.ടി.എ.പ്രസിഡണ്ട് രമ്യ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിസി പോള്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി.

No comments:

Post a Comment